ജക്കാര്‍ത്ത: എട്ടു പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് പന്ത്രണ്ട് വയസുകാരന്. പാപുവ ന്യൂഗിനിയയുടെ അതിര്‍ത്തിക്കു സമീപം കാട്ടിലാണ് കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ വിമാന അവശിഷ്ടങ്ങള്ക്കിടയില്നിന്നും നിസാരപരിക്കുകളോടെ കണ്ടെടുത്ത 12 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ എട്ടുപേരും മരിച്ചു.
ടനാ മെറയില്നിന്നും ഓക്സിബിലിലേക്ക് പോകുകയായിരുന്നു വിമാനം. ശനിയാഴ്ച വൈകുന്നേരം പാപുവയിലെ ഓക്സിബില് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് അപകടം സംഭവിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. സ്വകാര്യ ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.