സീടാക്: യാത്രാ വിമാനം റാഞ്ചി പറന്നുയരുന്നതിനിടെ തകര്‍ന്ന് വീണു. അമേരിക്കയിലെ സീടാക് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ കയറുന്നതിനു തൊട്ടുമുന്‍പ് മെക്കാനിക് വിമാനവുമായി പറന്നുയരുകയായിരുന്നു.
പറന്നുയരുന്നതിനു മുന്നേയുള്ള സുരക്ഷ പരിശോധനകള്‍ കൂടാതെയും അനുമതി വാങ്ങാതെയും വിമാനം ഉയര്‍ന്നതോടെ അധികൃതര്‍ പരിഭ്രാന്തരാകുകയും ചെയ്തു. എന്നാല്‍ പറന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തന്നെ വിമാനം തകര്‍ന്നു വീണു.
വിമാനത്തിന്റെ പ്രവര്‍ത്തങ്ങള്‍ കൃത്യമായി അറിയാതിരുന്ന മെക്കാനിക് തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കിയതോടെയാണു വിമാനം തകര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. അലാസ്ക എയര്‍ലൈന്‍സിന്റെ ഹൊറൈസണ്‍ എയര്‍ ക്യു400 ആണു തകര്‍ന്നത്. അതേസമയം, സംഭവം ഭീകരാക്രമണമാണെന്നതിനു തെളിവുകളില്ലെന്നും ആത്മഹത്യയാണെന്നും അധികൃതര്‍ അറിയിച്ചു.
മെക്കാനിക് തനിച്ചാണു വിമാനം തട്ടിയെടുത്തതെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും പിയേര്‍സ് കണ്ട്രി ഷെരീഫ് പോള്‍ പാസ്റ്റര്‍ പറഞ്ഞു. വിമാനത്തെ രണ്ടു എഫ്15 എസ് സൈനിക വിമാനങ്ങള്‍ പിന്തുടര്ന്നിരുന്നു. എന്നാല്‍ അവയ്ക്ക് അപകടത്തില്‍ പങ്കില്ലെന്നു സിയാറ്റിലിലെ കിറോ 7 ന്യൂസ് സ്റ്റേഷന് അറിയിച്ചു.
യുഎസിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു സര്‍വീസ് നടത്തുന്ന വിമാനമാണ് അലാസ്ക എയര്ഗ്രൂപ്പിന്റെ ഹൊറൈസണ്‍ വിമാനം. 76 സീറ്റുകളാണ് ഇതിലുള്ളത്.
We've confirmed a Horizon Air Q400 that had an unauthorized takeoff from SeaTac around 8pm has gone down near Ketron Island in Pierce County, WA. We're working to confirm who was on board, we believe there were no guests or crew on board other than the person operating the plane.
— Alaska Airlines (@AlaskaAir) August 11, 2018