ബ്രിസ്റ്റോള്‍: ലോകത്തെ ഞെട്ടിക്കുന്ന പ്രേത കഥയുമായി യുവതി രംഗത്ത്. താന്‍ പ്രേതങ്ങളുമായി സഹവസിക്കുകയാണെന്ന് അവകാശപ്പെടുന്ന ഇവര്‍, ഒരു പ്രേതക്കുഞ്ഞിനെ പ്രസവിക്കുവാനുള്ള തയാറെടുപ്പിലാണെന്ന് ബ്രിസ്റ്റോളുകാരിയായ അമെയ്തിസ്റ്റ് റിയലം എന്ന യുവതി വെളിപ്പെടുത്തുന്നു.
സ്പിരിച്വല്‍ ഗൈഡന്‍സ് പരിശീലകയാണ് അമെയ്തിസ്റ്റ്. വര്‍ഷങ്ങളായി പുരുഷന്മാരുമായി ബന്ധമില്ലാത്ത ഈ മുപ്പതുകാരി 11 വര്‍ഷമായി 20 വ്യത്യസ്ത പ്രേതങ്ങളുമായി അടുത്തിടപഴകുന്നതായാണ് ഓസ്ട്രേലിയന്‍ വെബ്സൈറ്റായ ന്യൂ ഐഡിയയോട് പറഞ്ഞത്.
ആറു മാസമായി ഓസ്ട്രേലിയക്കാരനായ പ്രേതവുമായാണ് കൂട്ട്. ഇരുവരും അഗാധ അടുപ്പത്തിലാണെന്നും ഒരു പ്രേതക്കുഞ്ഞിനെ പ്രസവിക്കാനാണ് പരിപാടിയെന്നും യുവതി പറയുന്നു. ഓസ്ട്രേലിയന്‍ യാത്രയില്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടെയാണ് പുതിയ കൂട്ടുകാരന്റെ സാന്നിധ്യം അറിഞ്ഞതത്രേ.
പ്രേതത്തെ അറിയാനും ആശയവിനിമയം നടത്താനും കഴിയുമെങ്കിലും തനിക്ക് കാണാന്‍ സാധിക്കില്ലെന്ന് റിയലം പറയുന്നു. തിരിച്ച് ബ്രിട്ടനിലേക്കുള്ള യാത്രയില്‍ പുതിയ പ്രേതവും അനുഗമിക്കുകയായിരുന്നു. മുന്‍പ് ബന്ധമുണ്ടായവരില്നിന്നെല്ലാം സ്പെഷലായതിനാലാണ് താന്‍ ഈ പ്രേതത്തിന്റെ കുഞ്ഞിനെ പ്രസവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതെന്നും ഇവര്‍ പറയുന്നു.
11 വര്‍ഷം മുന്‍പാണ് മനുഷ്യന്മാരുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് യുവതി പറയുന്നു. അന്നത്തെ കാമുകന് ഒരു ദിവസം പ്രേതവുമായുള്ള ഇടപാട് കണ്ടെന്നും അതോടെ ബന്ധം മുറിഞ്ഞെന്നുമാണ് യുവതിയുടെ അവകാശ വാദം. അതില്പിന്നെ പ്രേതങ്ങളുമായേ കൂട്ടുള്ളൂ. അങ്ങനെയാണ് 20 പ്രേതങ്ങള്‍ യുവതിയുടെ ജീവിതത്തിലേക്കു കടന്നു വന്നത്. ഇത്തവണ ഇവര്‍ ഗൗരവത്തില്‍ തന്നെയാണ്. എങ്ങനെ മനുഷ്യസ്ത്രീക്ക് പ്രേതക്കുഞ്ഞുങ്ങളെ പ്രസവിക്കാമെന്നതില് വലിയ പഠനം നടത്തുകയാണ്, പ്രതീക്ഷ കൈവിടാതെ റിയലം. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഏതായാലും പിറകെയുണ്ട്.