കൊളറാഡോ: ശക്തമായ ആലിപ്പഴ വീഴ്ച്ചയില്‍ പതിനാല് പേര്‍ക്ക് പരിക്ക്. പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കൊളറാഡോയിലെ ചീയേന്‍ മൗണ്ടന്‍ മൃഗശാലയിലാണ് ശക്തമായ കാറ്റോടുകൂടി ആലിപ്പഴം വീണത്. സംഭവത്തില്‍ മൃഗശാലയിലെ രണ്ട് മൃഗങ്ങള്‍ ചത്തതായി മൃഗശാല മാര്‍ക്കറ്റിങ്ങ് മാനേജര്‍ ജെന്നി കൊച്ച് പറഞ്ഞു.
അതേസമയം, അപകടത്തില്‍ സാരമായി പരുക്കേറ്റ ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊളറാഡോ സ്പ്രിംഗ്സ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മൃഗശാല സന്ദര്‍ശിക്കുന്നതിനായി എത്തിയ 3,400ത്തോളം ആളുകളെ അടുത്തുള്ള ഹൈസ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ആലിപ്പഴം വീഴ്ച്ച പ്രദേശത്തെ 2000ഓളം ആളുകളെ ആലിപ്പഴം വീഴ്ച്ച ദുരിതത്തിലാക്കി. കനത്ത മഴയിലും മണ്ണിനടിച്ചിലിലും മാനിറ്റോ സ്പ്രിങ്സിന്റെ പടിഞ്ഞാറന്‍ യുഎസ് ഹൈവേ 24 അടച്ചു പൂട്ടിയതായി കൊളറാഡോ സ്പ്രിങ്ങ്സ് ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 400ഓളം വാഹനങ്ങള്‍ തകര്‍ന്നു.
സ്ഥലത്തെ പ്രധാന ഹോട്ടലായ ബ്രാഡ്മൂര്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിലെ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച മുതല്‍ മൃഗശാല അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.