ഒറിഗോണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ തുങ്ങി മരിച്ചു. 27കാരനായ സുമേധ് മന്നാര്‍ ആണ് മുങ്ങി മരിച്ചത്. അമേരിക്കയിലെ ഒറിഗോണിലെ തടാകത്തില്‍ എടുത്തുചാടിയ സുമേധ് പിന്നെ പൊങ്ങിവന്നില്ലെന്ന് ക്രാറ്റര്‍ ലേക്ക് നാഷണല്‍ പാര്‍ക്കിലെ വക്താവ് മാര്‍ഷ മക്കാബ് പറഞ്ഞു. ഏകദേശം 25 അടി ഉയരത്തില്‍ നിന്നാണ് സുമേധ് തടാകത്തിലേക്ക് ചാടിയത്.
തടാകത്തില്‍ നിന്ന് പൊങ്ങി വരാത്തതിനെ തുടര്‍ന്ന് ഉടന്‍ പാര്‍ക്കിലെ ജീവനക്കാന് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തൊരച്ചില് നിര്‍ത്തിവെയ്ക്കുകയായിരുന്നു. ശേഷം പിറ്റേന്ന് വീണ്ടും തെരച്ചില്‍ നടത്തിയപ്പോള്‍ പാറക്കടിയില്‍ വിന്ന് സുമേധിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് സുമേധ്.