ആഴക്കടലില്‍ ഗവേഷണത്തിന് പോകുന്നവര്‍ നാം ഒരിക്കലും കാണാത്ത പല കാഴ്ചകളും കാണുന്നത് പതിവാണ്. അതില്‍ കൗതുകപരമായതും ഭീതി നിറഞ്ഞതുമായ ഒത്തിരി കാഴ്ചകള്‍ കാണാന്‍ സാധിക്കും. അത്തരത്തില്‍ ആഴക്കടലില്‍ നടന്ന ഭീതിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലകുന്നത്. ഓഷ്യന്‍ എക്സില്‍ നിന്ന് വന്ന ഒരു സംഘം ഗവേഷകര്‍ പകര്‍ത്തിയ വീഡിയോ ഭീതിജനകമാണ്.
ഇവര്‍ സഞ്ചരിച്ച മുങ്ങിക്കപ്പലിനെക്കാള്‍ രണ്ടിരട്ടി വലുപ്പമുള്ള കൂറ്റന്‍ സ്രാവിനെ തൊട്ടടുത്ത് കണ്ട കാഴ്ച പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കരീബിയന്‍ ദ്വീപില്‍ നിന്നാണ് ബ്ലണ്ട്നോസ് സിക്സ് ഗില്‍ എന്ന സ്രാവിനെ കണ്ടത്. 20 അടി നീളമുളള സ്രാവ് ഗവേഷകര്‍ സഞ്ചരിച്ചിരുന്ന മുങ്ങിക്കപ്പലിന്റെ അടുത്തേക്ക് വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ താഴ്ചയിലാണ് മുങ്ങിക്കപ്പല്‍ സഞ്ചരിച്ചത്..