പാരിസ്: ഹോവര്ബോഡില് ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഫ്രാങ്കി സപാട്ടയെന്ന ഫ്രഞ്ചുകാരന്. സ്വന്തമായി നിര്‍മ്മിച്ച ഹോവര്‍ബോര്‍ഡില്‍ 20 മിനിറ്റ് കൊണ്ടാണ് ഫ്രാന്‍കി ചാനലിന് മുകളിലൂടെ പറന്നത്. ഫ്രാങ്കിയുടെ ഈ സാഹസം കാണാന്‍ നിരവധിപേരാണ് സ്ഥലത്തെത്തിയത്. മണ്ണെണ്ണ ഉപയോഗിച്ചാണ് ഹോവര്‍ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
ഫ്രാന്‍സിലെ പ്രദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 6.17നാണ് ഫ്രാന്‍സി ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറന്ന് ചരിത്രം സൃഷ്ടിച്ചത്. മണ്ണെണ്ണ നിറച്ച ടാങ്ക് പുറം ബാഗിലിട്ടാണ് ഫ്രാങ്കി ഹോവര്‍ബോര്‍ഡില്‍ ഏവരെയും അമ്പരപ്പിച്ച് പറന്നുയര്‍ന്നത്. 20 മിനിറ്റ് ശേഷം ബ്രിട്ടണിലെ സെന്റ് മാര്‍ഗരറ്റ് ബേയില്‍ സുരക്ഷിതനായി പറന്നിറങ്ങുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ഫ്രാങ്കി യന്ത്രം നിര്‍മ്മിച്ചത്. മണിക്കൂറില്‍ 160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രാങ്കി സപാട്ട പറന്നതായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഫ്രാങ്കി ഇംഗ്ലീഷ് ചാനല്‍ മറികടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.