ബെയ്ജിംഗ്: കടുത്ത വയറുവേദനയുമായെത്തിയ അമ്പത്തിയൊന്നുകാരന്റെ വയറ്റിനുള്ളില്‍ പ്ലാസ്റ്റിക് ബ്രഷ് കണ്ടെത്തി. ബെയിജിങിലെ ഒരാശുപത്രിയിലാണ് സംഭവം. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ലീ എന്ന ആളെ സ്കാനിങിന് വിധേയമാക്കുകയായിരുന്നു. വയറിലെ കുടലിനകത്ത് എന്തോ ഒരു വസ്തു കിടക്കുന്നതായി സ്കാനിങില്‍ തെളിഞ്ഞു. അസൂഖം എന്താണെന്ന് മനസിലാക്കാത്തതിനാല്‍ ചികിത്സ നല്കാന് കഴിയാതെയായി.
തുടര്‍ന്ന് ലീയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയില്‍ ലീയുടെ വയറില്‍ നിന്ന് 14 സെന്റിമീറ്റര്‍ നീളമുള്ള ഒരു പ്ലാസ്റ്റിക് ബ്രഷ് കണ്ടെത്തുകയായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ലീ ആത്മഹത്യ ചെയ്യാനായി ടൂത്ത് ബ്രഷ് വിഴുങ്ങിയെന്ന് ഡോക്ടര്‍മാരോട് ലീ പറഞ്ഞു. എന്നാല്‍ ടൂത്ത് ബ്രഷ് വിഴുങ്ങിയിട്ടും പ്രത്യേകിച്ച് കുഴപ്പമൊന്നും സംഭവച്ചില്ല.
തുടര്‍ന്ന് ബ്രഷ് മലത്തിനൊപ്പം അല്പാല്പമായി പുറത്തുപോയിരിക്കുമെന്നാണത്രേ ലീ അന്ന് കരുതിയിരുന്നത്. ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം ലീ വിവാഹം കഴഇക്കുകയും രണ്ടുകുട്ടികളുടെ പിതാവാകുകയും ചെയ്ത്. എന്നാല്‍ കുറച്ച് മാസങ്ങളായി ലീക്ക് കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ടെന്നും തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയതെന്നും ലീ പറഞ്ഞു.
ലീ യുടെ ശസ്ത്രക്രിയ്ക്ക് ശേഷം ആന്തരീകാവയവങ്ങളെല്ലാം സുരക്ഷിതമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ അറിയിച്ചു.