ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ഇനി ലൈക്കുകള്‍ കാണാന്‍ സാധിക്കില്ല. പുതിയ പദ്ധതി ഉടന്‍ നടപ്പിലാക്കാനൊരുങ്ങി. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് പലയിടത്തും ഇപ്പോള്‍ തന്നെ ലൈക്കുകള്‍ കാണിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ലൈക്കുകളുടെ എണ്ണത്തിന് പകരം ഒരു പേരും and others എന്നായിരിക്കും കാണിക്കുക.
ഉടന്‍ തന്നെ ഇത് എല്ലാ അക്കൗണ്ടുകളിലേക്കും വ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ ലൈക്കുകളുടെ എണ്ണം ഉപയോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിര്‍ത്താന്‍ ഇന്‍സ്റ്റഗ്രാം തീരുമാനിച്ചത്. തുടര്‍ന്ന് കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ ലൈക്കുകളുടെ എണ്ണം കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍സ്റ്റഗ്രാമിലെ ലൈക്കിന്റെ എണ്ണം സംബന്ധിച്ച് ആഗോള വ്യാപകമായി ഏറെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനഡയ്ക്ക് പുറമേ, ഓസ്ട്രേലിയ, ഇറ്റലി, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ ലൈക്കിന്റെ എണ്ണമില്ലാത്ത പരീക്ഷണം നടത്തുകയാണ് ഇന്‍സ്റ്റഗ്രാം.