ലണ്ടന്‍: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജയായ അമ്മയെക്ക് ആറു വര്‍ഷം തടവു ശിക്ഷ. ഷാലിന പദ്മനാഭ (33)യ്ക്കാണ് ബ്രിട്ടനിലെ കോടതി ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നാലര മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടിലെത്തിയ ശേഷവും കുട്ടിക്ക് ട്യൂബിലൂടെയായിരുന്നു ഭക്ഷണം നല്‍കിയത്. അതേസമയം കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചതായി കണ്ടെത്തി. കുഞ്ഞിന്റെ തലയോട്ടിയില്‍ ആഴമുള്ള മുറിവുകളും ദേഹത്ത് പരുക്കുകളോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2017 ഓഗസ്റ്റ് 15നു കുട്ടി മരിക്കുകയായിരുന്നു.
കൊലപാതകം തന്നെയാണെങ്കിലും ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണു ശിക്ഷയെന്നും കോടതി വ്യക്തമാക്കി. ക്രൂരമായ നടപടിയാണ് യുവതിയുടെഭാഗത്ത് നിന്ന് ഉണ്ടായതെന്നും മാപ്പര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.