ലണ്ടന്‍: വിജയ് മല്യയെ തിരിച്ചുകിട്ടിയാന് തടവിലിടാന്‍ ഉദ്ദേശിക്കുന്ന മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ സെല്ലിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാന്‍ ബ്രിട്ടീഷ് കോടതി ഇന്ത്യയോട് നിര്‍ദേശിച്ചു.
ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്തു മുങ്ങിയ മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ നടക്കുന്ന കേസിനിടെയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. മൂന്നാഴ്ചത്തെ സമയം ഇന്ത്യക്കു നല്‍കിയിട്ടുണ്ട്.
പണം വെളുപ്പിക്കല്‍, തട്ടിപ്പു കുറ്റങ്ങളാണ് മല്യക്കെതിരേ ഇന്ത്യയില്‍ ചുമത്തിയിരിക്കുന്നത്. ആര്‍തര്‍ റോഡ് ജയിലിലെ 12-ാം ബാരക്കാണ് ഒരുക്കിയിരിക്കുന്നത്. മല്യ ഇന്നലെ കോടതിയില്‍ ഹാജരായി. കേസിലെ അന്തിമവാദം സെപ്റ്റംബര്‍ 12ന് ആരംഭിക്കുമെന്നു കോടതി വ്യക്തമാക്കി. അതുവരെ മല്യക്കു ജാമ്യം നീട്ടി നല്കി.