വാഷിംഗ്ടണ്‍: അമേരിക്കന്‍ ട്രഷറി സ്തംഭനം ഒഴിവാക്കാനുള്ള ചര്‍ച്ചയില്‍ പ്രകോപിതനായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. മെക്സിക്കന്‍ മതിലിന് പണം നല്‍കില്ലെന്നും സാമ്പത്തിക അരക്ഷിതാവസ്ഥ ട്രംപ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞതോടെയാണ് ട്രംപ് ഇറങ്ങിപ്പോയത്. ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ച തന്റെ സമയം കളയുന്നതായിരുന്നെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളുമായി നേരിട്ടായിരുന്നു ചര്‍ച്ച. ട്രഷറി സ്തംഭനം 19 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഡെമോക്രാറ്റിക് നേതാക്കളായ സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി, ചാക് ഷൂമര്‍ എന്നിവരുമായി ട്രംപ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കിടെ മെകിസിക്കന്‍ മതിലിന് പണം അനുവദിക്കുമോയെന്ന് ട്രംപ് ചോദിക്കുകയും നല്‍കില്ലെന്ന് നാന്‍സി മറുപടി പറയുകയും ചെയ്തത് ട്രംപിനെ ചൊടിപ്പിച്ചു. ഇതാണ് ഇറങ്ങിപ്പോക്കിന് വഴിവെച്ചത്.
അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭാഗിക ട്രഷറി സ്തംഭനം ഏര്‍പ്പെടുത്തിയത്. എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.