ധാക്ക: ഞാറാഴ്ച തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശില്‍ സൈന്യം സുരക്ഷ ശക്തമാക്കി. രാജ്യത്ത് കഴിഞ്ഞ ആഴ്ചകളില്‍ നടന്ന ചില ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
തലസ്ഥാന നഗരമായ ധാക്കയില്‍ അതീവസുരക്ഷയാണ് സൈന്യം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി നഗരത്തിലൂടെ കടന്ന് പോകുന്ന എല്ലാ വാഹനങ്ങളെയും വിശദമായി പരിശോധിക്കും. സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കളെയും പ്രവര്ത്തകര്ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ക്യാംപയിനുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള നടപടി. ഇത് തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.