ബെയ്ജിങ്: കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 22 മരണം. ഖനിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് 22 തൊഴിലാളികളും അപകടത്തില്‍പെട്ടത്.
വായുസഞ്ചാരം ഇല്ലാത്തതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്ടെന്നുള്ള പൊട്ടിത്തെറിയായതുകൊണ്ട് രക്ഷപ്പെടാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചില്ല.
കഴിഞ്ഞ ആഗസ്റ്റിലാണ് ദക്ഷിണ ചൈനയിലെ കല്‍ക്കരി ഖനി അപകടത്തില്‍ 13 തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. 2017 ല്‍ മാത്രം 219 അപകടങ്ങളും 375 മരണവുമാണ് കല്‍ക്കരി ഖനികളിലെ പൊട്ടിത്തെറികളിലൂടെ ഉണ്ടായിട്ടുള്ളത്.