പനാമ: ഇരുപത്തിയേഴാം നിലയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് ബാല്‍ക്കണിയില്‍ നിന്നും വീണ് ദാരുണാന്ത്യം. പോര്‍ച്ചുഗീസ് സ്വദേശിയായ സാന്ദ്ര(27)യാണ് പനാമ സിറ്റിക്കടുത്തുളള ലക്സര്ടവറിലെ 27-ാം നിലയില്‍നിന്ന് വീണ് മരിച്ചത്.
സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ കാല്‍വഴുതി സാന്ദ്ര താഴേക്ക് വീഴുകയായിരുന്നു. സമീപത്തെ കെട്ടിടത്തില്‍നിന്നും ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. സാന്ദ്ര പനാമയില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ടെന്ന് സാന്ദ്രയുടെ സുഹൃത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദൃശ്യങ്ങള്‍ സോഷ്യല്‍ ലോകത്തും വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ബാല്‍ക്കണിയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍പ്പെട്ട് ബാലന്‍സ് തെറ്റി യുവതി താഴെ വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്.