സൈബര്‍ ലോകത്തിന്റെ കണ്ണും മനസും കവര്‍ന്നിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. രണ്ട് വയസുകാരി മൈലയാണ് ഒരു പാട്ടിന് ചുണ്ടനക്കി ലോകശ്രദ്ധ നേടിയിരിക്കുന്നത്.
മറൂണ്‍ 5 ബാന്റിന്റെ ഗേള്‍സ് ലൈക്ക് യൂ എന്ന ഗാനത്തിന് ലിപ് സിങ്ക് ചെയ്താണ് ഈ കൊച്ചു മിടുക്കി പ്രശസ്തയായത്. റോസ് നിറത്തിലുള്ള ഒരു ടവ്വലില്‍ പൊതിഞ്ഞ് കുഞ്ഞ് മൈലയെ എടുത്തിരിക്കുന്ന അച്ഛനൊപ്പമാണ് ഇവളുടെ പാട്ട്.
അച്ഛനുമൊത്ത് കണ്ണാടില് നോക്കിയുള്ള ഈ സൂപ്പര്‍ പ്രകടനം അമ്മയാണ് മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചത്. കുളിക്കുന്നതിന് മുന്‍പുള്ള ചെറിയ ലിപ്സിങ്ക് യുദ്ധം എന്ന കുറിപ്പോടെയുള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
പാട്ടിനൊത്ത് അച്ഛനും ചുണ്ടനക്കുന്നുണ്ട്. എന്നാല്‍ മൈലയുടെ മിടുക്കിന് മുന്നില്‍ അച്ഛന് പരാജയമാണെന്നാണ് ചിലരുടെ രസകരമായ കമന്റ്. ഒരു തട്ടും തടവുമില്ലാതെ താളത്തിനനുസരിച്ച് അവളുടെ ലിപ് സിങ്ക് പൊളിച്ചുെവന്നാണ് ആരാധകര്‍ പറയുന്നത്.
ധാരാളം ആളുകള്‍ ഈ ഒരൊറ്റ വീഡിയോ കണ്ട് മൈലിയുടെ ആരാധകരായി. ഇന്ന് പലരുടെയും ഫോണ്‍ ഗാലറിയിലും പിന്നെ വാട്സ്ആപ്പ് സ്റ്റാറ്റസായും നിറഞ്ഞുനില്‍ക്കുകയാണ് മൈല. മറൂണ്‍ 5ലെ പ്രധാന ഗായകനായ ആഡം ലെവിനും, മറൂണ്‍ 5 ബാന്റും കൊച്ചു മിടുക്കിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.