ഫ്ലോറിഡ: ചൊവ്വയിലെ മണ്ണ് വില്‍പ്പനയ്ക്ക് വെച്ച് ഫ്ളോറിഡയിലെ സെന്‍ട്രന്‍ സര്‍വകലാശാല. കിലോ ഒന്നിന് വെറും 20 ഡോളര്‍ കണക്കാണ് നല്‍കുന്നത്. ഒപ്പം ഷിപ്പിംങ് ചാര്‍ജും. നാസയുടെ ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയ ചൊവ്വയുടെ മണ്ണിന്റെ ഘടനയനുസരിച്ചാണ് ഗവേഷകര്‍ കൃത്രിമമായി മണ്ണ് പുനര്‍ നിര്‍മ്മിച്ചത്.
ചൊവ്വയിലേക്കുള്ള പ്രയാണത്തിന് മനുഷ്യന് തയാറെടുക്കുന്നതായാണ് ഇത്തരമൊരു നീക്കത്തെ വിലയിരുത്തിക്കൊണ്ട് ഗവേഷകര്‍ പറയുന്നത്. ചൊവ്വയിലെത്തിയാല്‍, അവിടുത്തെ മണ്ണില്‍ത്തന്നെ ആഹാരത്തിനാവശ്യമുള്ളവ ഉണ്ടാക്കുന്നതിലേക്കാണ് പ്രാഥമികഘട്ടമെന്ന നിലയില്‍ മണ്ണ് പുനര്‍സൃഷ്ടിച്ചത്. നമ്മള് അവിടേക്ക് പോകാന്‍ തയാറെടുക്കുകയാണെങ്കില്‍, ആഹാരവും വെള്ളവും ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടതായി വരും.
അതിനുള്ള വഴികളാണ് തേടിക്കൊണ്ടിരിക്കുന്നത്’ മണ്ണ് നിര്‍മ്മാണ, ഗവേഷണ സംഘത്തിലെ പ്രഫസര്‍ ഡാന്‍ ബ്രിട്ട് പറഞ്ഞു. ഇതുവരെ 30ഓളം ഓര്‍ഡറുകളും ഈ ചൊവ്വാമണ്ണിന് കിട്ടിക്കഴിഞ്ഞു. ഓര്‍ഡര്‍ നല്കിയവരില് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററും ഉണ്ട്. അരടണ്‍ ചൊവ്വാമണ്ണാണ് അവര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.