ജക്കാര്‍ത്ത: ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ് രാക്ഷസത്തിരമാലകള്‍ വീണ്ടും. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലത്തിന് പിന്നാലെയാണ് സുനാമിയുണ്ടായത്. ശക്തമായ ഭൂചലനത്തിലും സുനാമിയിലും പെട്ട് അഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇന്തോനേഷ്യയിലെ സുലവോസി ദ്വീപിലാണ് ഭൂചലനവും തുടര്‍ന്ന് സുനാമിയും ഉണ്ടായത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ഓടെയായിരുന്നു ദുരന്തം. കടലില്‍ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് സുനാമി ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പലുവിലെ വിമാനത്താവളം അടച്ചു.
ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ തീരങ്ങള്‍ കടലെടുത്തു. സുനാമിയില്‍പ്പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീരത്തിനു സമീപമുണ്ടായിരുന്ന ചെറു കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഇന്തോനേഷ്യയിലെ മധ്യ സുലാവേസിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Another view of the major tsunami reported to have hit Palu, Indonesia after M 7.5 earthquake today, Sept 28! Report: Catastrophes Mundiales pic.twitter.com/TShiOyTViB
— severe-weather.EU (@severeweatherEU) 28 September 2018
നാശനഷ്ടങ്ങളും ആളപായവും അറിവായിട്ടില്ല. പ്രദേശവുമായുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 85 കിലോമീറ്റര്‍ പരിധിയില്‍ മൂന്നരലക്ഷം പേര് താമസിക്കുന്നുണ്ട്. അതിനാല്‍, നാശനഷ്ടം വളരെ കൂടുതലായിരിക്കുമെന്നാണ് പ്രഥമ കണക്കുകൂട്ടല്‍.
വന്‍ കെട്ടിടങ്ങള്‍ രാക്ഷസ തിരമാലകളില്‍ തകരുന്ന കാഴ്ചയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. പലുവിലെ വാഹന പാര്‍ക്കിങ് റാമ്പല്നിന്നെടുത്ത തത്സമയ വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ഒരു വലിയ പള്ളിയും നിരവധി കെട്ടിടങ്ങളും തകര്‍ന്നു. സുനാമിബാധിത മേഖലയില്‍ എത്തിപ്പെടാന്‍ ദുരന്തനിവാരണസേനയ്ക്ക് കഴിയുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ഇന്തോനീഷ്യയിലെ ലോംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പങ്ങളില്‍ നൂറു കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് അഞ്ചിനുണ്ടായ ഭൂകമ്പത്തില്‍ മാത്രം 460 പേര് മരിച്ചിരുന്നു.
2004ല്‍ ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഉണ്ടായ സുനാമിയില്‍ 1,20,000 പേര് മരിച്ചു. അന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ സുനാമിയില്‍ 13 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികംപേരാണ് മരിച്ചത്.
BREAKING: Video shows tsunami hitting the Indonesian city of Palu pic.twitter.com/XCXXHZwAtu
— BNO News (@BNONews) 28 September 2018