ലണ്ടന്‍: ബ്രക്സിറ്റ് സംബന്ധിച്ച് രണ്ടാമത് ഹിതപരിശോധന വേണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ആവശ്യപ്പെട്ടു. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന വിഷയത്തില്‍ രാജ്യത്ത് നടന്ന ഹിതപരിശോധനയാണ് ബ്രക്സിറ്റ്. ആദ്യ ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും ബ്രക്സിറ്റിന് അനുകൂലമായ നിലപാടായിരുന്നു എടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്ന മാര്‍ച്ച് 29ന് ബ്രക്സിറ്റ് നടപ്പില്‍ വരുന്ന നീക്കവുമായി മുന്നോട്ട് പോയിക്കോണ്ടിരിക്കുകയാണ് തെരേസ മേ സര്‍ക്കാര്‍.
ബ്രക്സിറ്റ് സംബന്ധിച്ച് മേയുടെ നയം ഏറെ സങ്കീര്‍ണവും കുഴപ്പം പിടിച്ചതാണെന്നും സാദിഖ് ഖാന് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ രണ്ടാമതൊരു ഹിതപരിശോധന നടക്കില്ലയെന്ന് മേ വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് പുറത്തുപോയാല്‍ ആഗോള സാമ്പത്തിക മേഖലയിലെ ആശങ്കകള്ക്കുപരി ബ്രിട്ടനിലെ സമ്പദ്ഘടനയ്ക്കാകും ആദ്യം ഉലച്ചില്‍ തട്ടുക. ബ്രിട്ടനില്‍ സാധനവിലയും വായ്പാനിരക്കും തൊഴിലില്ലായ്മയും വര്‍ധിക്കും. കുടിയേറ്റം, സുരക്ഷ, തൊഴില്‍, വ്യാപാരം തുടങ്ങിയവ സമ്പദ്ഘടനയില്‍ മാറ്റങ്ങളുണ്ടാക്കും. അതിനെ മറികടക്കുകയെന്നതാണ് ബ്രിട്ടന് നേരിടുന്ന വെല്ലുവിളി.
ഏതെങ്കിലും സാഹചര്യത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ ബ്രിട്ടന്റെ രക്ഷയ്ക്ക് യൂണിയനുണ്ടാവില്ല. ബ്രിട്ടന്റെ 45 ശതമാനം വ്യാപാരവും യൂറോപ്യന്‍ യൂണിയനുമായാണെന്ന കാര്യവും ഇവിടെ ശ്രദ്ധേയമാണ്. രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ബ്രിട്ടന് പിന്മാറുന്നത് യൂറോപ്യന്‍ യൂണിയനും കനത്ത ആഘാതമാകും. 30 ലക്ഷം ഇന്ത്യക്കാരാണ് ബ്രിട്ടനിലുള്ളത്. 800 ഇന്ത്യന്‍ കമ്പനികളും. ബ്രക്സിറ്റ് വന്നാല്‍ എങ്ങനെ ഇന്ത്യന്‍ കമ്പനിയെ ബാധിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.