കാലിഫോര്‍ണിയ: വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുളള പുതിയ കരാര്‍ സ്പേസ് എക്സ് ഒപ്പിട്ടു. വിനോദസഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനുളള കരാറാണിത്. എക്സ്ബഹിരാകാശ യാത്ര സ്വപ്നം കാണുന്നവര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് സ്പേസ് എക്സ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇതിനെപ്പറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യബഹിരാകാശ സംരഭമാണ് സ്പേസ് എക്സ്. ഒരു കമ്പനി ഇത്തരത്തിലൊരു ആശയം മുമ്പോട്ട് വെക്കുന്നത് ആദ്യമായിട്ടല്ല. കാലിഫോര്‍ണിയയിലെ ഇന്റര്‍നെറ്റ് കമ്പനിയുടെ തലവനും ടെസ്ല ഇലക്ട്രക് കാര്‍ സിഇഒയുമായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി മുന്‍പ് തന്നെ ഈ ആശയം ആലോചിച്ചിരുന്നു. ഇപ്പോഴും മാസ്ക് ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തിനുളളില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മാസ്കിന്റെ വാഗ്ദാനം
2018 അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് 2017ല്‍ സ്പേസ് എക്സ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ പദ്ധതിയെ സംബന്ധിച്ച് ഒരു വാര്‍ത്തയും പുറത്ത് വന്നില്ല. ചന്ദ്രനിലേക്ക് യാത്ര ചെയ്യാനുള്ള വിനോദ സഞ്ചാരികളുടെ പേരും പുറത്ത് വിട്ടില്ല.
നാസയുമായി ചേര്‍ന്ന് 1.6 ലക്ഷംകോടി ഡോളറിന്റെ പദ്ധതിയാണ് സ്പേസ് എക്സിന്റെ അണിയറയില്‍ പുരോഗമിക്കുന്നത്. സ്പേസ് എക്സിന്റെ പുതിയ റോക്കറ്റായ ബിഎഫ്ആറിന് 31 എഞ്ചിനുകളും 150 ടണ്‍ വരെ ഭാരം ബഹിരാകാശത്തിലേക്ക് കൊണ്ടുപോകാനും സാധിക്കും.