ക്യൂബ: പഴ വര്‍ഗ്ഗങ്ങള്‍ മുഴുവന്‍ വിറ്റു തീരുന്നതാണ് എല്ലാ കച്ചവടക്കാര്‍ക്കും സന്തോഷം എന്നാല്‍ ആപ്പിളുകള്‍ കൂട്ടത്തോടെ വിറ്റപ്പോള്‍ നഷ്ടമായത് എട്ടു പേരുടെ ജോലിയാണ്. ക്യൂബയിലെ ഹവാനയിലെ ഒരു കടയിലെ ജീവനക്കാര്‍ക്കാണ് ഈ അവസ്ഥ.
15,000 ആപ്പിളുകള്‍ ഒരാള്‍ക്കു മാത്രമായി വിറ്റതിനാണ് എട്ട് ജീവനക്കാര്‍ക്ക് ജോലി നഷ്ടമായത്. ഹവാനയില്‍ ഇപ്പോള്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഒരേ ഒരു വ്യക്തിക്കുമാത്രമായി ഇത്രയും ആപ്പിളുകള്‍ വിറ്റതിനാണ് എട്ട് ജീവനക്കാര്‍ക്കു നേരെയുള്ള നടപടിയ്ക്ക് കാരണം.
കടയിലുണ്ടായിരുന്ന ഒരു മാധ്യമപ്രവര്ത്തകന് ഈ സംഭവത്തെ കുറിച്ച് ബ്ലോഗില്‍ കുറിച്ചു. ഇത് വൈറലായതിനെ തുടര്‍ന്നാണ് അധികൃതര്‍ കടുത്ത നടപടി സ്വീകരിച്ചത്.
ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് ഏകദേശം എല്ലാ ഭക്ഷ്യവസ്തുക്കളും ക്യൂബയിലേക്കു ഇറക്കുമതി ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പലരും ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി കൂടുതല്‍ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായുള്ള പരാതികളും അധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്