തായ്ലന്റില് ഗുഹയില്പെട്ട കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് എത്തിയതോടെ ഇവര്‍ക്ക് ആഹാരം നല്കാന് മത്സരിക്കുകയാണ് റസ്റ്ററന്റുകളും.ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ് കുട്ടികളും കോച്ചും.
എന്നാല്‍ ഇവര്‍ക്ക് സാധാരണ ആഹാരം കഴിക്കാനായതോടെ വിരുന്ന് നല്‍കാനുള്ള തത്രപ്പാടിലാണ് നാട്ടുകാര്‍. കോഴിമുട്ട, പോര്‍ക്ക് തുടങ്ങി പലതരം മെനുവാണ് കുട്ടികളെ സന്തോഷിപ്പിക്കാനായി ഒരുക്കിയിട്ടുള്ളത്.
തായ്ലാന്‍ഡിലെ പ്രശസ്ത റസ്റ്റോറന്റായ ലോങ് ദേറിന്റെ ഉടമ നേരിട്ടെത്തിയാണ് ആശുപത്രിയില്‍ ഭക്ഷണം വിളമ്പുന്നത്. കുട്ടികള്‍ക്കും കോച്ചിനുമായി 20 പ്ലേറ്റുകളാണ് ഓരോ സമയത്തും എത്തിച്ചു നല്‍കുന്നത്.