കാലിഫോര്‍ണിയ: വിവിധയിടങ്ങളിലായി 5 പേരെ കൊലപ്പെടുത്തി അജ്ഞാതന്‍. കൊല്ലപ്പെട്ടവരില്‍ കൊലയാളിയുടെ ഭാര്യയും. പത്ത് മുതല്‍ പതിനഞ്ച്മിനിട്ടിനിടയിലാണ് കൊലപാതകങ്ങള്‍ നടന്നത്. കൊലയാളിയുടെ ഭാര്യ ബേക്കര്‍സ്ഫീല്‍ഡിലെ ട്രക്കിങ് കമ്പനിയിലായിരുന്ന സമയത്താണ് അവരെ കൊലപ്പെടുത്തിയത്.
അവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ച് കൊന്നു. സമീപത്തെ സ്പോര്‍ട്സ് കടയുടെ മുന്പില് വെച്ച് വേറെ ഒരാളെയും ഒരു വീട്ടിലെ രണ്ട് പുരുഷന്മാരെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. ശേഷം വീട്ടിലെ വാഹനം നല്കാന് അവിടെയുണ്ടായിരുന്ന സ്ത്രീയോട് ആജ്ഞാപിക്കുകയും പിന്നീട് അയാള്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തുവെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.