ത്രീഡി അനിമേഷന്‍ കോമഡി ഗണത്തില്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഒരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തുന്നു.കെയ്റേ ക്രിക്പാട്രിക് സംവിധാനം ചെയ്ത സ്മോള്‍ ഫൂട്ട് ആണ് പ്രദര്‍ശനത്തിനെത്തുന്നത്.
സ്മോള്‍ ഫൂട്ടിന്റെയും മിഗോ എന്ന മഞ്ഞുമനുഷ്യന്റെയും കഥയാണ് സ്മോള്‍ ഫൂട്ട്. തന്നെ എപ്പോഴും പറ്റിച്ച് രക്ഷപെടുന്ന സ്മോള്‍ ഫൂട്ട് എന്നറിയപ്പെടുന്ന മനുഷ്യനെ കണ്ടുപിടിക്കാനുള്ള മിഗോയുടെ ശ്രമമാണ് ചിത്രത്തില്‍.
നടന് ചാനിങ് ടാടൂന് ആണ് മിഗോക്ക് ശബ്ദം നല്‍കിയത്. സ്മോള്‍ ഫൂട്ടിന് ജെയിംസ് കോര്‍ഡനും ശബ്ദം നല്കിയിരിക്കുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്സ് ഒരുക്കിയ ചിത്രം സെപ്തംബര്‍ 28 ന് റിലീസ് ചെയ്യും.