തൃശൂര്‍: ഇഞ്ചക്കുണ്ടില്‍ കാട്ടുപന്നി ബൈക്കില്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഇഞ്ചക്കുണ്ട് സ്വദേശി സ്റ്റെബിന് ആണ് മരിച്ചത്. 22 വയസായിരുന്നു. സ്റ്റൈബിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ജോയലിന് ഗുരുതരമായി പരിക്കേറ്റു.
സംഭവം നടന്ന ഉടനെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെബിന് രാത്രിയോടെ മരണപ്പെടുകയായിരുന്നു. മലയോര ഗ്രാമപ്രദേശമായ ഇവിടെ കാട്ടുപന്നി ശല്യം വ്യാപകമാണ്. കഴിഞ്ഞ മാസം തൃശൂര്‍ അയ്യന്തോളില്‍ മയില്‍ നെഞ്ചില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരന് മരിച്ചിരുന്നു.