മുംബൈ: ജെല്ലി ഫിഷ് ഭീതിയില്‍ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മുംബൈയിലെ ജുഹൂ ബീച്ച്. രണ്ട് ദിവസത്തിനുള്ളില്‍ നൂറിലധികം പേര്‍ക്കാണ് ജെല്ലി ഫിഷ് ആക്രമണത്തില്‍ പരിക്കേറ്റത്.
‘പോര്‍ച്ചുഗീസ് പോരാളി’ എന്നറിയപ്പെടുന്ന ബ്ലൂ ബോട്ടില്‍ ഇനത്തില്‍പ്പെട്ട ജെല്ലി ഫിഷാണ് സഞ്ചാരികള്‍ക്ക് ഭീഷണിയായിരിക്കുന്നത്. മരണം സംഭവിക്കില്ലെങ്കിലും ഇതിന്റെ വിഷമേറ്റ് കഴിഞ്ഞാല്‍ കലശലായ വേദനയും ചൊറിച്ചിലുമുണ്ടാകും. മണിക്കൂറുകളോളം ഇത് നീണ്ടുനില്‍ക്കും.
മണ്‍സൂണ്‍ കാലങ്ങളില്‍ മുംബൈ തീരങ്ങളില്‍ ജെല്ലിഫിഷുകള്‍ സാധാരണമാണെങ്കിലും ഇത്തവണ ഇവയുടെ എണ്ണം ക്രമാതീതമായി കൂടിയതായി ബീച്ച് പരിസരത്തെ കച്ചവടക്കാര്‍ പറഞ്ഞു.