അമേഠി: അമേഠിയില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ ആറംഗ സംഘം തല്ലിക്കൊന്നു. മോഷണം തടയാന്‍ ശ്രമിച്ചതിനാണ് 65 കാരമായ അമാനുള്ളയെ ആറംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കരസേനയില്‍ നിന്ന് ക്യാപ്റ്റനായി വിരമിച്ച സൈനികനാണ് അമാനുള്ള. ഗോദിയന് കാ പുര്‍വ ഗ്രാമത്തിലെ തന്റെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
സംഭവ ദിവസം വീട്ടിനുള്ളില്‍ ഭാര്യക്കൊപ്പം ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് പുറത്ത് ആളനക്കം കേട്ട് പുറത്തിറങ്ങിയപ്പോളാണ് മോഷ്ടാക്കളാണെന്ന് മനസിലായത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കാന്‍ ബഹളമുണ്ടാക്കിയ അമാനുള്ളയെ മോഷ്ടാക്കള്‍ കൈയില്‍ കരുതിയ വടിയും ആയുധങ്ങളുമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവ്തതില്‍ അന്വേഷണം ആരംഭിച്ചതായി യുപി പോലീസ് ഇന്‍സ്പെക്ടര്‍ പ്രഹ്ലാദ് സിംഗ് പറഞ്ഞു. ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.