കാന്‍പുര്‍: ഉത്തര്‍ പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഉത്തര്‍പ്രദേശ് കാണ്‍പൂരിലാണ് സംഭവം. ഈ മേഖലയില്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാതാപിതാക്കളോടൊപ്പം മുത്തശ്ശിയെ കാണാന്‍ എത്തിയ മൂന്ന് വയസുകാരിയെ ബന്ധുവിനെ കാണാനെത്തിയ യുവാവ് പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.