ജബല്‍പൂര്‍: ട്രെയിലെ ഭക്ഷണത്തില്‍ പല്ലിയുണ്ടെന്ന് പരാതി നല്കിയ ആള് പിടിയില്‍. ജബല്‍പൂര്‍ സ്വദേശിയായ സുരേന്ദര്‍ പാലാണ് പിടിയിലായത്. ട്രെയിനില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കാന്‍ ഭക്ഷണത്തില്‍ പല്ലിയെ പിടിച്ചിട്ട് പരാതി നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്. ഗുജ്കലിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പല്ലിയെ പിടിച്ചിട്ടത്.
നേരത്തെയും ട്രെയിന്‍ യാത്രക്കിടെ ഭക്ഷണത്തില്‍ പല്ലി ലഭിച്ചെന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ സംശയം തോന്നിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരാതിക്കാരന്റെ ചിത്രമെടുത്ത് നേരത്തെ പരാതി നല്കിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്നാണ് ഇയാളുടെ കള്ളത്തരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുരേന്ദര്‍പാല്‍ കുറ്റം സമ്മതിച്ചു.
റെയില്‍വേ പോലെ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തെയാണ് കള്ളപ്പരാതിയിലൂടെ നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം തന്റെ അച്ഛന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആയിരുന്നുവെന്ന് സുരേന്ദര്‍ പാല് പറഞ്ഞു. ട്രെയിനില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കാന്‍ താന്‍ പല്ലിയെ പിടിച്ചിട്ടതാണെന്ന് പാല് തുറന്ന് പറയുന്ന വിഡിയോ റെയില്‍വേ ചിത്രീകരിച്ച ശേഷം താക്കീത് നല്കി ഇയാളെ വിട്ടയച്ചു.