അഹമ്മദാബാദ്: അഹമ്മദാബാദില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെ പതിനഞ്ചുകാരി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പരിശോധനയില്‍ പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. അഹമ്മദാബാദിലെ ഒരു ക്ലിനിക്കിലാണ് സംഭവം. ഇക്കാര്യം ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു.
തുടര്‍ന്ന് വിവരങ്ങള്‍ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് അമ്മാവന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവരം വെളിപ്പെടുത്തിയത്. അതേസമയം പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അമ്മാവന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ വീട്ടുകാര്‍ നല്കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു. പോസ്കോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് പ്രതിക്കെതിരെ കുറ്റം ചുമത്തുന്നത്.