ആഗ്ര: ആഗ്രയില്‍ കാമുകി വഞ്ചിച്ചതിന് യുവാവ് തന്റെ ആത്മഹത്യ ഫേസ്ബുക്കില്‍ ലൈവിട്ടു. ലൈവ് വീഡിയോനൊടൊപ്പം നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഗ്ര റൈബ ഗ്രാമത്തിലാണ് സംഭവം. ശ്യാം സിക്കാര്‍വാര്‍ എന്ന യുവാവാണ് ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം ആത്മഹത്യ ചെയ്തത്. കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനാണ് ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം 22കാരന് ആത്മഹത്യ ചെയ്തത്.
തന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുകയും അവയവങ്ങള്‍ ദാനം ചെയ്യണമെന്നും യുവാവിന്റെ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ലൈവിലിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തത് ചില ഫേസ്ബുക്ക് സുഹൃത്തുകള്‍ തത്സമയം കണ്ടു. തന്റെ തീരുമാനത്തെ കുറിച്ച് യുവാവ് സുഹൃത്തുക്കളെയും കുടുംബാംങ്ങളെയും അറിയിച്ചിരുന്നു. റൈബയില് ക്ഷേത്ര പരിസരത്ത് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ ആരുടേയും പേരില്‍ കേസെടുക്കരുതെന്ന് യുവാവ് ആത്മഹത്യാക്കുറിപ്പില്‍ എഴഉതിയിരുന്നു.