മുംബൈ: മുംബൈയില്‍ വിവാഹിതയായ കാമുകിയെ കാണാന്‍ ഫ്ളാറ്റ് കെട്ടിടത്തില്‍ സാഹസികമായി വലിഞ്ഞുകയറിയ 19കാരന് നിയന്ത്രണം വിട്ട് താഴെ വീണ് മരിച്ചു. മുംബൈയിലെ അഗ്രിപഡില് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
15 നിലകളുള്ള ഇതേ ഫ്ളാറ്റില്‍ അമ്മാവനൊപ്പം താമസിക്കുകയായിരുന്നു കൗമാരക്കാരന്. ഫ്ളാറ്റിന്റെ പുറകുവശത്തെ ജനാലകളും അരമതിലുകളും വഴിയാണ് 19കാരന് മുകളിലേക്ക് കറിയത്. ഇതേ ഫ്ളാറ്റില്‍ ഒന്‍പതാം നിലയില്‍ താമസിക്കുന്ന വിവാഹിതായ 24കാരിയുമായി ഏറെ നാളായി ഇയാള്‍ പ്രണയത്തിലായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം യുവതിയുടെ ഫ്ളാറ്റില്‍ നിന്ന് ഇറങ്ങി വരുന്ന കൗമാരക്കാരനെ അമ്മാവന് കാണാനിടയിയി. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് അമ്മാവാന് ഫ്ളാറ്റില്‍ ഉള്ളപ്പോള്‍ യുവതിയുടെ ഫ്ളാറഅറില് പോകാനായി 19കാന്‍ കണ്ടെത്തിയ വഴിയാണ് മരണത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ നഗരത്തില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ ഫ്ളാറ്റിന്റെ പുറക് വശത്തെല്ലാം വഴക്കല് ഉണ്ടായിരുന്നതായി കണ്ടെത്തി.
ഇതില്‍ ചവുട്ടിയപ്പോള്‍ നിയന്ത്രണം വിട്ട് താഴെ വീണതാകാം എന്നാണ് സൂചന. പുലര്‍ച്ചെ 2.30 യോടെ ഫ്ളാറ്റില്‍ വെള്ളം നിറയ്ക്കാന്‍ പോയ സുരക്ഷാ ഗാര്‍ഡാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.