ലക്നൗ: ഉത്തര്‍പ്രദേശ് ബറേലിയില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസെടുത്തു. തങ്ങളുടെ സ്വകര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെയ്ക്കാന്‍ നിര്ബന്ധിച്ചതിനെതിരെയാണ് യുവതി ഭര്‍ത്താവിനെതിരെ കേസ് കൊടുത്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് ഇരുവരും വിവാഹിതരാകുന്നത്. സംഭവം ഭര്‍ത്തവിന്റെ മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ അത് അവഗണിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ മാസം 30ന് ഇതെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് തന്നെ മര്‍ദ്ധിച്ചെന്നും പ്രകൃതി പീഡനത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞു. ഭാര്യക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഭാര്യ എതിര്‍ത്തപ്പോള്‍ പിന്നീട് ഡിലീറ്റ് ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ അപ്ലോഡ് ചെയ്യുണമെന്നു ഭീഷണിപ്പെടുത്തിയതോടെ യുവതി പരാതിയുമായി പോലീസില്‍ പരാതി നല്കി.
സംഭവം സത്യമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഭര്‍ത്താവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതെന്നു ബരാദാരി പോലീസ് സ്റ്റേഷന് എസ്ഐ വേദ് പ്രകാശ് ഗുപ്ത പറഞ്ഞു. പ്രകൃതിവിരുദ്ധ പീഡനം, ഭീഷണി, ഐടി ആക്ടിലെ ചില വകുപ്പുകള്‍ എന്നിവയാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.