ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് നാല് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നനെ പുലര്‍ച്ചെ ദാംതാരി ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷസേന വധിച്ച നാല് പേരില്‍ മൂന്ന് പേരും സ്ത്രീകളാണ്.
ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ബീജാപുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയുള്‍പ്പെടെ നാല് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.