ലഖ്നൗ: പ്രധാനമന്ത്രി നേരേന്ദ്ര മോഡിയുടെ പരസ്യപ്രചാരണങ്ങളെ കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. മോഡി പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണ പരിപാടികള്‍ക്കുമായി 3044 കോടി രൂപ ചെലവഴിച്ചെന്നാണ് മായാവതിയുടെ ആരോപണം.
പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക വിദ്യാര്‍ത്ഥികളുടെ പഠനത്തിനായും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായും ചിലവഴിക്കേണ്ടതായിരുന്നുവെന്നും പ്രത്യേകിച്ചും ഉത്തര്‍പ്രദേശിനെ പോലൊരു പിന്നോക്ക സംസ്ഥാനത്തിന് അത് ഏറെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
‘പ്രധാനമന്ത്രി രാജ്യത്ത് പലയിടത്തുമായി കല്ലിടീല്‍ ചടങ്ങുകള്‍ നടത്തുന്ന തിരക്കിലാണ്, ഇതിന്റെയൊക്കെ ഭാഗമായി മോഡി 3044 കോടി രൂപയിലധികം ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. ബിജെപിക്ക് ജനങ്ങളുടെ അഭിവൃദ്ധിയെക്കാള്‍ ആവശ്യമായി തോന്നുന്നത് പരസ്യങ്ങള്‍ ചെയ്ത് ജനങ്ങളെ വശീകരിക്കുക എന്നതാണ്’ എന്നാണ് മായാവതി ട്വിറ്ററില്‍ കുറിച്ചത്.