ലക്നൗ: രണ്ടാം ടി20യിലും നാണംകെട്ട തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ്.
ഇന്ത്യയ്ക്ക് 71 റണ്‍സിന്റെ വമ്പന്‍ ജയം. നാലാം സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ 124 റണ്‍സെടുക്കാനേ ആയുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന് രോഹിത് ശര്‍മ്മയുടെ നാലാം ടി20 ശതകത്തിന്റെ ബലത്തില്‍ 195/2 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 20 ഓവറില്‍ നിന്ന് 124 റണ്‍സ് മാത്രമേ 9 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.
ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുമായി പട്ടികയില്‍ ഇടം പിടിച്ചു. വിന്‍ഡീസ് നിരയില്‍ 23 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോയാണ് ടോപ് സ്കോറര്‍.