ലോകകപ്പിലെ മികച്ച ഗോള്‍ ഫ്രഞ്ച് യുവതാരം ബെഞ്ചമിന്‍ പവാര്‍ഡിന്റേത്. അര്‍ജന്റീനക്കെതിരെ പവാര്‍ഡ് നേടിയ ലോംഗ് റേഞ്ചര്‍ ഗോളാണ് ലോകകപ്പിലെ മിന്നും ഗോളായി ആരാധകര്‍ തെരഞ്ഞെടുത്തത്. ഫിഫ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
മെസ്സി, റൊണാള്‍ഡോ, കൂട്ടിന്യോ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെ മറികടന്നാണ് 22 കാരനായ പ്രതിരോധതാരം ഈ അവാര്‍ഡിന് അര്‍ഹനായത്.
ആകെ 18 ഗോളുകളില്‍ നിന്ന് ആരാധകര്‍ വോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പവാര്‍ഡിന്റെ ഗോളിനെ ലോകകപ്പിലെ മിന്നും ഗോളായി പ്രഖ്യാപിച്ചത്. പവാര്‍ഡ് ഗോള്‍ നേടിയ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ 4-3നാണ് ഫ്രാന്‍സ് വിജയിച്ചത്. ഫൈനലില്‍ ക്രൊയേഷ്യയെ കീഴടക്കി ഫ്രാന്‍സ് ലോകകപ്പും നേടിയിരുന്നു.
???OFFICIAL: @BenPavard28‘s stunning goal for @FrenchTeam v Argentina has been chosen as the @Hyundai_Global #WorldCup Goal of the Tournament!https://t.co/U0WEmz7dOM pic.twitter.com/BnsbNWoCKI
— FIFA World Cup (@FIFAWorldCup) 25 July 2018