തിരുവനന്തപുരം: ഈ വര്‍ഷത്തെ ജിവി രാജ പുരസ്കാരം പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ ജിന്സണ് ജോണ്സണ്, വനിത വിഭാഗത്തില്‍ വി നീന എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രണ്ടു പേരും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിരുന്നു.
കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക പുരസ്കാരത്തിന് ബാഡ്മിന്റണ്‍ പരിശീലകന് എസ് മുരളീധരന് അര്‍ഹനായി. സമഗ്രസംഭാവന പുരസ്കാര ജേതാവിന് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.