ബ്യൂണസ് ഐറിസ്: യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി മനു ഭാക്കര്‍ സ്വര്‍ണം നേടി.
ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ സ്വര്‍ണം കരസ്ഥമാക്കിയത്. 236.5 പോയിന്റു സ്വന്തമാക്കിയാണ് മനുവിന്റെ സ്വര്‍ണം നേട്ടം. റഷ്യന്‍ താരം ഇയാന എനീന വെള്ളിയും നിനോ ഖുട്സിബെറീട്സ് വെങ്കലവും നേടി.
ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഉള്‍പ്പെടെ അഞ്ചായി ഉയര്‍ന്നു.
ആദ്യമായാണ് യൂത്ത് ഒളിംപിക്സില്‍ ഇന്ത്യന്‍ പെണ്‍കുട്ടി സ്വര്‍ണം നേടുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും പതിനാറുകാരിയായ മനു സ്വര്‍ണം നേടിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ മനു ഭാക്കറാണ് ഇന്ത്യന്‍ പതാകയേന്തിയത്.
ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍ ജെറമി ലാല്റിന്നുങ്കയാണ് യൂത്ത് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്.