ചെക്ക് റിപ്പബ്ലിക്ക്: 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി താരം മുഹമ്മദ് അനസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തിലാണ് അനസ് ഈ നേട്ടം സ്വന്തമാക്കുന്നത്. 45.24 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഓടിയെത്തി അനസ് സ്വര്‍ണം നേടി.
സ്വന്തം റെക്കോര്‍ഡ് തന്നെയാണ് അനസ് തിരുത്തിയെഴുതിയത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 45.31 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് ആദ്യം ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. ഈ നേട്ടത്തെയും പിന്നിലാക്കിയാണ് ചെക്ക് റിപ്പബ്ലിക്കില്‍ വീണ്ടും അനസ് താരമായത്.
മലയാളിയായ കുഞ്ഞുമുഹമ്മദ് രണ്ടാ സ്ഥാനവും (46.68 സെക്കന്‍ഡ്) കര്‍ണാടകയില്‍ നിന്നുള്ള സുരേഷ് ജീവന് (46.98 സെക്കന്‍ഡ്) മൂന്നാം സ്ഥാനവും നേടി. മറ്റൊരു മലയാളി താരമായ ജിത്തുബേബിയാണ് (47.13 സെക്കന്‍ഡ്) നാലാമതെത്തിയത്.
2016 ജൂണില്‍ നടന്ന പോളിഷ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് ടൈമിങ്ങില്‍ ഫിനിഷ് ചെയ്താണ് കൊല്ലം നിലമേല്‍ സ്വദേശിയായ അനസ് ഒളിംപിക്സില്‍ മെന്‍സ് 400 മീറ്റര്‍ കാറ്റഗറിയില്‍ യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകുന്നത്. ഇതിഹാസ താരം മില്‍ഖ സിങ്ങും കെ എം ബിനുവും മാത്രമാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍.
Congrats Mohd. ANAS @muhammedanasyah for breaking his own 400m #Indian record in #Czech Rep. New Record-45.24s,Previous Best-45.31s
Congrats coach Galina Bukharina for success of #HimaDas & #Anas! #AsianGames2018@Ra_THORe @IndiaSports @Media_SAI @NeelamKapur @Adille1 pic.twitter.com/wn5x0s3FpT— Athletics Federation of India (@afiindia) 21 July 2018