തിരുവനന്തപുരം: ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സാജന് പ്രകാശിന് ദേശീയ റെക്കോര്‍ഡ്. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ സാജന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. മീറ്റില്‍ സാജന്റെ അഞ്ചാം സ്വര്‍ണ മെഡല്‍ നേട്ടമാണിത്.
നേരത്തെ, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ മിഡ്ലെ ഇനങ്ങളില്‍ സാജന് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ അഞ്ചു സ്വര്‍ണത്തിലും സാജന് റെക്കോര്‍ഡിന്റെ കൈയൊപ്പ് പതിച്ചു.