വിരാട് കോഹ്ലിയേയും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനേയും ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ നല്കുന്ന ഖേല്‍ രത്ന പുരസ്കാരത്തിന് വിരാട് കോഹ്ലിയേയും മീരാഭായ് ചാനുവിനെയും ജസ്റ്റിസ് കൊച്ചാര്‍ കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
1991-92ലാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നല്കിപ്പോരുന്നത്. ചെസ് കളിക്കാരനായ വിശ്വനാഥന് ആനന്ദ് ആണ് ആദ്യത്തെ ഖേല്‍രത്ന വിജയി.