ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിക്കുമ്പോള്‍ സ്വപ്ന ബര്‍മ്മന്റെ ഏറ്റവും വലിയ വെല്ലുവിളി തന്റെ കാലിനു പറ്റിയ ഷൂ ഇല്ല എന്നതായിരുന്നു.
ചരിത്ര നേട്ടത്തിന് ശേഷമാണ് സ്വപ്ന തന്റെ വേദനകളും ഈ ലോകത്തോടു പറയുന്നത്. താരത്തിന്റെ കാലുകളില്‍ വിരലുകള്‍ ആറെണ്ണമാണെന്നതിനാല് പാകമുള്ള ഷൂ എന്നും ഒരു തലവേദനയായിരുന്നു. സാധാരണ താരങ്ങള്‍ ഉപയോഗിക്കുന്ന ഷൂ സ്വപ്നയ്ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വേദനിക്കുന്ന കാലുമായാണ് സ്വപ്ന ഈ രാജ്യത്തിനായി ട്രാക്കിലിറങ്ങിയത്. സ്വപ്നയുടെ ഈ ചരിത്രനേട്ടത്തോടെയാണ് സ്വപ്നയുടെ വേദനയും കായിക ലോകത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്.
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ഷൂ കമ്ബനിയായ അഡിഡാസുമായി കരാറിലെത്തിയതോടെ താരത്തിനു തന്റെ കാലുകള്‍ക്ക് പാകമായ പ്രത്യേകം ഷൂകള്‍ ഇനി മുതല്‍ ലഭിക്കുമെന്നാണ് അറിയുന്നത്. ഇത് താരത്തിനു ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുവാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.