റെഡ്മി 5 എയ്ക്ക് വെല്ലുവിളിയുയര്‍ത്തി മൈക്രോമാക്സിന്റെ പുതിയ മോഡല്‍ വിപണിയില്‍. യുഎയ്സ് ( Yu Ace) എന്ന് പേരിട്ട മോഡല്‍ ഇന്ത്യന്‍ പിപണിയില്‍ അവതരിപ്പിച്ചു. മൈക്രോമാക്സിന്റെ സഹസംരംഭമായ യു ടെലവഞ്ചേഴ്സാണ് യു എയ്സ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മിയുടെ തന്ത്രം പോലെ തന്നെ കുറഞ്ഞവിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് കമ്പനി മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
5.45 ഇഞ്ച് എച്ച് ി ഡിസ്പ്ലെയാണ് ഫോണിന്. 13 മെഗാപിക്സല്‍ മെയിന്‍ ക്യാമറയും 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് മോഡലില്‍ ഒരുങ്ങിയിരിക്കുന്നത്. 4,000 എംഎഎച്ച് ബാറ്ററി, ഫേസ് അണ്‍ലോക്ക്, ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയ്ക്ക് പുറമേ ഫിംഗര്‍പ്രിന്റ് സെന്‍സറും മോഡലിന്റെ ഫീച്ചറുകളാണ്.
ആന്‍ഡ്രോയിഡ് ഓറിയോയിലാവും ‘യു എയ്സ്’ പ്രവര്‍ത്തിക്കുക. എന്നാല്‍ പിന്നീട് ആന്‍ഡ്രോയിഡ് 9 ‘പൈ’യിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകുമെന്ന് കമ്പനി പറയുന്നത്. മോഡലിനാണ് 5,999 രൂപയാണ് വില. ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. ആദ്യ ഘട്ടത്തില്‍ ഫ്ളാഷ് സെയിലിലൂടെയാണ് മോഡല്‍ വില്പനക്ക് എത്തുന്നത്. സെപ്റ്റംബര്‍ ആറിനാണ് ആദ്യ ഫ്ളാഷ് സെയില്‍. രണ്ടാമത്തേത് സെപ്തംബര്‍ 13നും. ഈ രണ്ട് ഫ്ളാഷ് സെയിലുകള്‍ക്ക് ശേഷമാകും മോഡല്‍ ഷോപ്പുകളിലേക്ക് എത്തുക.