ന്യൂയോര്‍ക്ക്: ‘ലോകത്തെ മാറ്റിയവരു’ടെ പട്ടികയില്‍ റിലയന്‍സ് ജിയോ ഒന്നാമത്. സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തങ്ങളുടെ ലാഭം ഉപയോഗിക്കുന്ന കമ്പനികളെ വിലയിരുത്തുന്ന ഫോര്‍ച്യൂണിന്റെ ‘ചേഞ്ച് ദ വേള്‍ഡ്’ പട്ടികയിലാണ് ജിയോ ഒന്നാമതായത്. അമേരിക്കന്‍ ഫാര്‍മ കമ്പനിയായ മെര്ക്കിനെയും ബാങ്ക് ഓഫ് അമേരിക്കയെയും പിന്തള്ളിയാണ് ജിയോയുടെ മുന്നേറ്റം.
ഇതുവരെ 21 കോടിയില്‍പരം വരിക്കാരുമായി മുന്നേറുന്ന ജിയോ ലാഭക്കണക്കുകള്‍ പുറത്തുവിട്ടുതുടങ്ങിയത് ഫോര്‍ച്യൂണ്‍ വിലയിരുത്തി. ഇന്ത്യയിലെ പൊതുജനത്തിന് ഡിജിറ്റല്‍ ഓക്സിജന്‍ ആണ് അംബാനി നല്‍കുന്നത്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ജനങ്ങള്‍ക്ക് രണ്ടു വര്‍ഷം മുന്‍പുവരെ മതിയായ ഓക്സിജന്‍ ലഭിച്ചിരുന്നില്ലെന്നും ഫോര്‍ച്യൂണ്‍ അഭിപ്രായപ്പെട്ടു.