മൈക്രോസോഫ്റ്റ് രണ്ട് പുതിയ ഉല്പന്നങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍. സര്‍ഫെയ്സ് ലാപ്ടോപ്പ്, സര്‍ഫെയ്സ് ബുക്ക് 2 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍് അവതരിപ്പിച്ചിരിക്കുന്നത്. 86,999 രൂപയാണ് സര്‍ഫെയ്സ് ലാപ്ടോപ്പന്റെ വില സര്‍ഫെയ്സ് ബുക്ക് 2 വിന്റെ വില 1,37,999 രൂപയുമാണ്. രണ്ട് ഉല്പന്നങ്ങളും 2017 മുതല്‍ ആഗോള വിപണിയിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല.
സര്‍ഫെയ്സ് ബുക്ക് 2
കീബോര്‍ഡ് വേര്‍പ്പെടുത്താവുന്ന സര്‍ഫെയ്സ് ബുക്ക് 2 ലാപ്ടോപ്പ് ആയും ടാബ്ലറ്റ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണമാണ്. 267ppi പിക്സല്‍ ഡെന്‍സിറ്റിയുള്ള പിക്സല്‍ സെന്‍സ് ഡിസ്പ്ലേയാണ് ഇതിനുള്ളത്.
എട്ടാം തലമുറ ഇന്റല്‍ ഡ്യുവല്‍ കോര്‍/ ക്വാഡ് കോര്‍ പ്രൊസസറുകളും എന്‍വിഡിയ ജിഫോഴ്സ് ജിപിയു, ഒപ്പം 256 ജിബി മുതല്‍ ഒരു ടിബി വരെയുള്ള എസ്എസ്ഡി സ്റ്റോറേജ് ഓപ്ഷനും എട്ട് ജിബിയ്ക്കും ആറ് ജിബിയ്ക്കും ഇടയിലുള്ള റാം പതിപ്പുകളും ലഭ്യമാവും.
1080 പികസല്‍ വീഡിയോകള്‍ പകര്‍ത്താന്‍ സാധിക്കുന്ന എട്ട് മെഗാപ്കിസല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും സര്‍ഫെയ്സ് ബുക്ക് 2-വില്‍ ഉണ്ട്.
സര്‍ഫെയ്സ് ലാപ് ടോപ്പ്
3.2 അനുപാതത്തില്‍ 34 ലക്ഷം പിക്സലുകളോടുകൂടിയുള്ള 1080 പിക്സല്‍ ഡിസ്പ്ലേയാണ് സര്‍ഫെയ്സ് ലാപ്ടോപ്പിനുള്ളത്. ലാപ്ടോപ്പിലെ ഏറ്റവും കനം കുറഞ്ഞ ടച്ച് സ്ക്രീന്‍ ആണ് ഇതെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.
14.5 മണിക്കൂറോളം ബാറ്ററി ദൈര്‍ഘ്യം കമ്പനി അവകാശപ്പെടുന്നു. എട്ട് ജിബി മുതല്‍ 16 ജിബി വരെയുള്ള റാം വേരിയന്റുകളും 128 ജിബി മുതല്‍ ഒരു ടിബി വരെയുള്ള സ്റ്റോറേജ് വേരിയന്റുകളും സര്‍ഫെയ്സ് ലാപ്ടോപ്പിനുണ്ട്.