അടവുകളെല്ലാം പയറ്റി മടുത്ത് വിപണി വിട്ട ബ്ലാക്ബെറി തിരിച്ചുവരാനുള്ള കഠിനശ്രമത്തിലാണ്. പഴയ കനേഡിയന്‍ പൗരനായല്ല, തനി ഇന്ത്യനായാണ് ഇത്തവണ രംഗപ്രവേശം. ഇന്ത്യയില്‍ ബ്ലാക്ബെറി ഫോണുകള്‍ നിര്‍മിക്കാന്‍ ലൈസന്‍സ് നേടിയ നോയിഡ ആസ്ഥാനമായ ഒപ്റ്റിമസ് (Optiemus) ഇന്‍ഫ്രാകോം ആണ് ഇവോള്‍വ്, ഇവോള്‍വ് എക്സ് എന്നീ രണ്ട് ഫോണുകള്‍ ബ്ലാക്ബെറി ബ്രാന്‍ഡില്‍ ഇറക്കിയത്. ആഗോളതലത്തില്‍ ബ്ലാക്ബെറി ബ്രാന്‍ഡ് ലൈസന്‍സ് നേടിയത് ചൈനീസ് കമ്പനി ടി.സി.എല്‍ ആണ്.
24,990 രൂപയുടെ ഇവോള്‍വ് ആഗസ്റ്റിലും 34,990 രൂപയുടെ ഇവോള്‍വ് എക്സ് സെപ്റ്റംബറിലും വിപണിയിലെത്തും. ആന്‍ഡ്രോയിഡ് ഒ.എസാണെങ്കിലും ബ്ലാക്ബെറിയുടെ മുഖമുദ്രയായ സുരക്ഷയിലും സ്വകാര്യതയിലും വിട്ടുവീഴ്ചയില്ല. പാസ്വേഡ് സുരക്ഷിതമാക്കാന്‍ പാസ്വേഡ് മാനേജര്‍, നമ്മള്‍ക്കാവശ്യമുള്ള സ്ക്രീന്ഭാഗം മാത്രം കാണുന്ന ബ്ലാക്ബെറി പ്രൈവസി ഷെയ്ഡ്, ആപ്പുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ ഡിടെക് ആപ്ലിക്കേഷന്‍ എന്നിവയാണ് സവിശേഷതകള്‍.
അതിവേഗ ചാര്‍ജിങ്ങുള്ള 4000 എം.എ.എച്ച് ബാറ്ററി, ഗൊറില്ല ഗ്ലാസ് 5, ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഒ.എസ്, 5.99 ഇഞ്ച് 1080×2160 പിക്സല്‍ ഫുള്‍ എച്ച്.ഡി പ്ലസ് 18:9 അനുപാത ഡിസ്പ്ലേ, റബറൈസ്ഡ് പ്ലാസ്റ്റിക് പിന്‍ഭാഗം, വിരലടയാള സെന്‍സര്‍, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എം.എം ജാക്, കൂട്ടാവുന്ന 64 ജി.ബി ഇന്േറണല് മെമ്മറി, 16 മെഗാപിക്സല്‍ മുന്‍കാമറ എന്നിവ രണ്ടിലുമുണ്ട്.
ഇവോള്‍വ് എക്സില്‍ എക്സില്‍ ആറു ജി.ബി റാം, ഡോള്‍ബി അറ്റ്മോസ് ശബ്ദം, വയര്‍ലസ് ചാര്‍ജിങ്, 12 മെഗാപിക്സല്‍- 13 മെഗാപിക്സല്‍ ഇരട്ട പിന്‍കാമറ, 2.2 ജിഗാെഹര്ട്സ് എട്ടുകോര്‍ ക്വാല്‍കോം പ്രോസസര്‍ എന്നിവയും ഇവോള്‍വില്‍ നാല് ജി.ബി റാം, 13 മെഗാപിക്സല്‍- 13 മെഗാപിക്സല്‍ മോണോക്രോം ഇരട്ട പിന്‍കാമറ, 1.8 ജിഗാെഹര്ട്സ് എട്ടുകോര്‍ ക്വാല്‍കോം പ്രോസസര്‍ എന്നിവയുമാണ്.