ചുരുങ്ങിയ കാലം കൊണ്ട് ഫ്ളിപ്പ്കാര്‍ട്ടില്‍ 4.5 റേറ്റിങ് നേടിയ റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ‘റിയല്‍മി 3’ മൂന്നാഴ്ചകൊണ്ട് വിറ്റത് അഞ്ച് ലക്ഷം യൂണിറ്റുകള്‍. ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.
വിപണിയില്‍ മികച്ച അഭിപ്രായം നേടി കുതിക്കുന്ന റിയല്‍മി 3 ആദ്യ രണ്ട് ഘട്ട വില്‍പ്പനയില്‍ മാത്രം വിറ്റഴിച്ചത് 3,11,800 യൂണിറ്റുകളാണ്. റേഡിയന്റ് ബ്ലൂ, ഡൈനാമിക് ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ ആരാധകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുക.
ഡ്യൂ ഡ്രോപ്പ് ഡിസൈനോടുകൂടിയുള്ള 62 ഇഞ്ച് ഫുള്‍സ്ക്രീന്‍ ഡിസ്പ്ലേ, മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസര്‍, 4230 എംഎഎച്ച് ബാറ്ററി, ത്രിഡി യുനിബോഡി ഡിസൈന്‍ എന്നിവയാണ് എന്നിവയാണ് റിയല്‍മി 3യുടെ പ്രധാന സവിശേഷതകള്‍. 13 എംപി+ 2എംപി റിയര്‍ ക്യാമറയില്‍ നൈറ്റ് സ്കേപ്പ്, ക്രോമ ബൂസ്റ്റ് മോഡുകള്‍ ലഭ്യമാണ്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4ജിബി റാം+ 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്.