ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ വാരിക്കൂട്ടാന്‍ ഷവോമിക്ക് കഴിഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലൂടെ വിപണി കീഴടക്കിയ ഷവോമി പുതിയ ഗാഡ്ജറ്റുമായി വീണ്ടും എത്തി. റെഡ്മി എയര്‍ഡോട്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയതരം വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ഫോണുമായാണ് ഷവോമി എത്തിയിരിക്കുന്നത്. ബ്ലാക്ക് നിറത്തിലാണ് റെഡ്മി എയര്‍ഡോട്സ് ലഭ്യമാവുക.
ചൈനയിലാണ് ഇയര്‍ഫോണ്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ വിപണിയില്‍ ഇയര്‍ഫോണ്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1000 രൂപയാണ് നിലവില്‍ എയര്ഡോട്സിന്റെ വിപണിയിലെ വില. ടച്ച് ബട്ടണോടെ എത്തുന്ന റെഡ്മി എയര്‍ഡോട്സിന് 4.1 ഗ്രാം ഭാരമാണുള്ളത്. 40 എംഎഎച്ച് ബാറ്ററിയുള്ള ഇയര്‍ഫോണും, 300 എംഎഎച്ചിന്റെ കെയ്സുമാണ് ഇതിനുള്ളത്.
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 4 മണിക്കൂര്‍ വരെ ഇയര്‍ഫോണ്‍ ഉപയോഗിക്കാമെന്ന് ഷവോമി അവകാശപ്പെടുന്നു. ഇയര്‍ഫോണ്‍ ഒന്നര മണിക്കൂര്‍ കൊണ്ടും അതിന്റെ കെയ്സ് 2 മണിക്കൂര്‍ കൊണ്ടും ഫുള്‍ ചാര്‍ജാകും. എംഐ എയര്‍ഡോട്ട്സ് യൂത്ത് എഡിഷന് പുറത്തിറക്കി മാസങ്ങള്‍ക്ക് ശേഷമാണ് റെഡ്മി എയര്ഡോട്സിനെ കമ്പനി അവതരിപ്പിക്കുന്നത്. 2,100 രൂപയായിരുന്നു എംഐ എയര്‍ഡോട്സ് യൂത്ത് എഡീഷന് വയര്‍ലെസ് ഇയര്‍ഫോണിന്റെ വില.