ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇലക്ഷന് പോരാട്ടമാണ് രാജ്യമെങ്ങും. തോരണങ്ങളും പോസ്റ്ററുകളുംകൊണ്ട് വഴിയോരങ്ങള്‍ നിറയുമ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ഇലക്ഷന് പോരാട്ടം തകര്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് ആപ്ലിക്കേഷനുകളുടെ മത്സരമാണ് പ്ലേസ്റ്റോറില്‍ ഇപ്പോള്‍ നടക്കന്നത്.
ദേശീയ തലത്തിലുളള പാര്‍ട്ടികളുടെ ആപ്പുകള്‍ മുതല്‍ തെരഞ്ഞെടുപ്പ് ചരിത്രം വിവരിക്കുന്ന ആപ്പുകള്‍ വരെ പ്ലേസ്റ്റോറില്‍ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് നിര്‍മ്മിച്ച ശേഷം പ്രവര്‍ത്തന രഹിതമായ ആപ്ലിക്കേഷനുകളും ഇപ്പോള്‍ സജീവമാണ്. സജീവമല്ലാതിരുന്ന പല ആപ്പുകളുടെ റേറ്റിങ്ങും നിലവില്‍ ഉയര്‍ന്നിട്ടുണ്ട്.
നിലവിലെ പാര്‍ലമെന്റംഗത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ സഹായിക്കുന്ന ആപ്പും ഇതിലുണ്ട്. ഇതില്‍ എംപിമാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി ജനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനാകും. മണ്ഡലത്തിലെ പരിഹരിക്കാത്ത പ്രശ്നങ്ങളും ഇതില്‍ എഴുതിച്ചേര്‍ക്കാം. അഭിപ്രായ സര്‍വ്വേയ്ക്കായും ആപ്ലിക്കേഷനുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സഹായിക്കുന്നവയും പട്ടികയില്‍ പേര് പരിശോധിക്കുന്നതിനുള്ള ആപ്പുകളും ഉണ്ട്.
ആപ്ലിക്കേഷനുകള്‍ എല്ലാം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുമായി ബന്ധപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇതിനെല്ലാം പുറമെ തെരഞ്ഞെടുപ്പ് വാര്‍ത്തകളും ലേഖനങ്ങളും ചിത്രങ്ങളും ലഭിക്കുന്ന ആപ്പുകളും പ്ലേസ്റ്റോറില്‍ നിരവധിയാണ്.